My Blog List

Wednesday, October 30, 2013

വിശുദ്ധ പാപങ്ങള്‍!!

ഞാന്‍ അറിയാത്ത എന്നെ ഞാന്‍ തിരിച്ചറിഞ്ഞു!
എന്നെ തിരിച്ച അറിവുകള്‍!


എന്റെ വിധി എന്റെ മണ്ടന്‍ തീരുമാനങ്ങളാണ്!




ജീവന്‍ 

ജീവനുണ്ടായിരുന്നു അവളുടെ പേരിന്,
പിന്നീട് ഞാന്‍  തിരിച്ചറിഞ്ഞു 
ജീവനുള്ള ശവമാണ്‌ അവളെന്ന്!!

സ്പിരിറ്റ്‌ !
കുടിച്ച കള്ളില്‍  വിശ്വസിക്കാന്‍ കൊള്ളില്ലല്ലോ മച്ചാ നിന്നെ!
ഒപ്പം കൂടിയിരുന്നു കുടിച്ചു നമ്മള്‍
നീ മുന്തിയ ഗ്ലാസും 
ഞാന്‍ മുന്തിയ ഗ്യാസും അകത്താക്കി!
കാശിന്റെ കണക്ക് നമ്മള്‍ പറഞ്ഞില്ലെങ്കിലും,
എന്തിനാട മച്ചാ നീ എന്നോട് കണക്കു തീര്‍ത്തത് ?
നിന്റെ തലക്ക് പിടിച്ച ലഹരി അത് നിനക്ക് സ്വന്തം.
എനിക്കിനി  ഗ്ലാസും വേണ്ട, ബ്ലൗസും വേണ്ട!
എന്റെ പതിനാരടിയന്തരത്തിന് നമുക്ക് വീണ്ടും കൂടാം.
കള്ളടിചു ആടിയുലയുന്ന നിനക്ക് 
ഫ്യൂസ് പോയ അവളുടെ ഹൃദയത്തോടൊപ്പം 
വെക്കുന്നു ഒരു ചിയെര്‍സ് !


ബല്യ പെണ്ണ്
വന്‍ വീഴ്ചകള്‍  
തിരിച്ചു വരവുകള്‍  
വിശ്വസിച്ചാലും ഇല്ലെങ്കിലും
അവള്‍ എന്നോടൊപ്പം വീണ്ടും വന്നു
കൈപിടിച്ച് ഒപ്പമിരുത്താനല്ല
ഇനിയും പടുകുഴിയില്‍ ചാടാതിരിക്കാന്‍ 
വല്യ ചേച്ചിയുടെയും ചെറിയ ചേച്ചിയുടെയും 
കുഞ്ഞനിയത്തി 
ഞാന്‍ കുഞ്ഞേ എന്ന് വിളിക്കുന്ന
ബല്യ മനസ്സുള്ള പെണ്ണ്!

കുത്തുന്ന ചോര!
കൈ ഞരമ്പുകളില്‍ നിന്ന് ചോര പോകുമ്പോള്‍ ഓര്‍ത്തില്ല ഞാന്‍ 
ചുവപ്പായി ഒഴുകുന്നത്‌ എന്റെ ജീവനാണെന്ന് 
എങ്കിലും അവളോടെനിക്ക് ദേഷ്യമില്ല 
അവനിലെ തിളയ്ക്കുന്ന രക്തം
അവളെ ഉടനെ എന്നിലെത്തിക്കും 
കലിതുള്ളി നില്‍പ്പുണ്ടാവും  
ആറടി മണ്ണിനുമപ്പുറം മുന്‍കര്‍ നകീര്‍ 
ശഹാദത്ത് കലിമ ഒഴികെ 
ബാക്കിയെല്ലാം തെറ്റിച്ചതിനുള്ള ശിക്ഷയുമായി!!



രണ്ട്
ചാഞ്ഞ മരങ്ങള്‍ രണ്ടു തരം
ഒന്ന് എല്ലാവര്‍ക്കും കയറാന്‍ പറ്റുന്നത്   
മറ്റേത് എത്ര പറഞ്ഞാലും വേറൊന്നിലേക്ക്  ചായും 
ചാഞ്ഞ മരങ്ങള്‍ രണ്ട്
ഒന്ന് ഞാന്‍ 
രണ്ട് അവള്‍!


രക്ഷക!
എത്ര  കിട്ടിയാലും നീ പഠിക്കില്ല എന്ന്  
പരിതപിച്ച പ്രിയകൂടുകാരി
നിനക്കെന്റെ സ്തുതി!
ഞാന്‍ നിനക്ക് ആരായിരുന്നു എന്നതിലല്ല 
നീയെനിക്ക് ആരെല്ലാമോ ആയിരുന്നു!
എന്നെ കൈവിടാതെ പിടിച്ച
എന്റെ ആത്മസുഹൃത്ത് 
എന്നെ പഠിപ്പിച്ച് പരീക്ഷക്കിരുത്തിയ 
എന്റെ മെലിഞ്ഞ ടീച്ചര്‍ 
എല്ലാവരുടെയും പ്രിയപ്പെട്ടവള്‍ 
മനമുള്ളില്‍ മധുരത്തേനുള്ള കാന്താരി!
ആരോഗ്യമില്ല, ആനയെ പേടിയുമില്ല!
ചാച്ചന്റെയും അച്ഛന്റെയും പൊന്നോമന 
കൊഞ്ചില്ലവള്‍ ചേലുള്ളവള്‍! 
എന്നോടൊപ്പം അന്നും ഇന്നും എന്നും!
വിശ്വസിക്കില്ലാരെയും ഞാന്‍  
മനം തുറക്കില്ലാരോടും 
വെറും വാക്കല്ലിത് 
പഴയ ചാക്കിനെക്കാള്‍  വിലയുള്ള പുതു വാക്ക് !
രഹസ്യങ്ങള്‍  എന്നിലെ മാത്രം നിധിയാകും 
ഇനിയില്ല ആ പഴയ മുഖവും തെണ്ടിത്തരവും 
ഉണ്ടാകും ഞാനെന്നും നിന്‍ കൂട്ടുകാരനായി
ഗുണ്ടു ചെട്ടനാകില്ല 
ആവാന്‍  കഴിയില്ലെനിക്ക് 
ഭൂമിയില്‍ ഭാഗ്യം ചെയ്തവള്‍  നീ 
നേരെ വാ ഉണ്ണിയുടെ 
അമ്മയുടെ കുന്ജുരുവിന്റെ 
എല്ലാവരുടെയും ഭാഗ്യദേവത!
ഇനി തീരാത്ത പകയുടെ മുഖം മൂടികളില്ല 
തീര്‍ന്നു എല്ലാം!
വെളിച്ചമാണെന്മനം 
നിന്‍ നറുമണം പോല്‍ സുഗന്ധം!
ഡോണ്‍ നിനക്കെന്റെ കണ്ണൂര്‍ സലാം! 
നന്ദിയുണ്ട് എല്ലാത്തിനും
നീയാണെന്‍  രക്ഷക 
സുഹൃത്തെന്നാല്‍  നീയെന്ന നാലക്ഷരമാണ്!


ഓട്ട നാണയം!
ഇന്ത്യന്‍ ഉറുപ്പികയും ഞാനും 
നിലവാരം തകര്‍ന്ന രണ്ടുപേര്‍ 
രഘുറാം രാജന്‍  രൂപയെ രക്ഷിച്ചു,
എന്നെ ആരു രക്ഷിക്കും?!

2 comments: