My Blog List

Sunday, July 6, 2014

Sisters and Systems!

വിമതരായ 'തീവ്രവാദികൾ' 46 നെർസുമാരെ ബന്ദികളാക്കിയിരുന്നെങ്കിൽ ഓടിയും കിതച്ചും വിയർത്തെനെ നമ്മുടെ കേന്ദ്ര കേരള സർക്കാരുമാർ! കലാപം ഒന്നിനും പരിഹാരമല്ല. അതുകൊണ്ട് തന്നെ അവരോട് ഒരൈക്യവും ഞാൻ പുലർത്തുന്നില്ല. മാലാഘമാരെ ഒരാപത്തും ഇല്ലാതെ വിട്ടയച്ചതിനു നന്ദി അറിയിക്കുന്നു! കൂടാതെ ഡൽഹിയിൽ നിന്നും ഇരുന്നും കിടന്നും പരിശ്രമിച്ച മുഖ്യമന്ത്രി, വിദേശ കാര്യ മന്ത്രി എന്നിവർക്കും ജയ് ഹൊ.

പിന്നാമ്പുറം:
ഇന്നലെ സീ എന്നെൻ ഐ ബി എൻ ചാനൽ മലയാളീ നേര്സുമാരുടെ 'മലയാളം' ബൈറ്റ് 15 മിനിറ്റ് സബ് ടൈറ്റിൽ പോലുമില്ലാതെ കാണിച്ചു...! ഒരു ദേശിയ ഇംഗ്ലീഷ് ചാനൽ ശ്രേഷ്ഠ മലയാളി എക്സ്ക്ലുസിവ് ആയ ദിവസം.

Thursday, July 3, 2014

bla(n)ck board!


പച്ച ബോര്‍ഡു്   ഉള്ള കോളേജിലാ ഞാന്‍ പഠിച്ചത് ... മംഗലാപുരത്തെ നല്ല കറകളഞ്ഞ അച്ചായന്മാരുടെ കോളേജില്‍! പക്ഷെ അവിടെ ഒരു ഏഷ്യാനെറ്റ്‌ ന്യൂസും ഒന്നും പറഞ്ഞില്ല .  മുസ്ലിം ലീഗ്  അല്ല വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത്. ഒരു പുകിലും അതിന്റെ പേരില്‍ ഉണ്ടായില്ല. കേരളത്തിലെത്തിയപ്പോള്‍  പച്ചയ്ക് പല നിറം പല ഭാവം!! ദൈവത്തിന്റെ സ്വന്തം നാട്ടാരെ നിങ്ങള്‍ക്ക്  സ്തുതി!

പിന്നാമ്പുറം:
പച്ച വെള്ളം, ഇനി കറുപ്പ് വെള്ളം കാവി വെള്ളം ചുവപ്പ് വെള്ളം എന്നീ പേരുകളില്‍ അറിയപ്പെടുന്നതായിരിക്കും. കണ്ണിനു കുളിര്മ മനസ്സിന് സുഖം. എല്ലാവര്ക്കും സന്തോഷം!